കേരള ജയം
Monday, December 2, 2024 4:09 AM IST
ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ ജയം തുടർന്ന് കേരളം. കേരളം ഇന്നലെ ഗോവയെ മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ 11 റണ്‍സിനു തോൽപ്പിച്ചു. സ്കോർ: കേരളം 13 ഓവറിൽ 143/6. ഗോവ 7.5 ഓവറിൽ 69/2. കേരളത്തിനായി ക്യാപ്റ്റൻ സഞ്ജു സാംസണ് (15 പന്തിൽ 31), സൽമാൻ നിസാർ (20 പന്തിൽ 34), അബ്ദുൾ ബാസിത് (13 പന്തിൽ 23) എന്നിവർ തിളങ്ങി.