ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ്: പുരുഷ വിഭാഗത്തില്‍ ഇന്ത്യക്കു കിരീടം
Thursday, November 14, 2024 12:59 AM IST
കൊച്ചി: മാലദ്വീപില്‍ നടന്ന 15-ാമത് ലോക ബോഡിബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി.
തമിഴ്നാട്ടില്‍നിന്നുള്ള ശരവണ്‍ മണി മിസ്റ്റര്‍ യുണിവേഴ്സ് 2024 പട്ടം കരസ്ഥമാക്കി. 60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ കേരളത്തില്‍നിന്നുള്ള സുരേഷ്കുമാര്‍, പീറ്റര്‍ ജോസഫ് എന്നീ താരങ്ങള്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.
എട്ട് സ്വര്‍ണം, ആറ് വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ ഇന്ത്യന്‍ ടീം ആകെ 23 മെഡലുകള്‍ സ്വന്തമാക്കി. ബോഡി ബില്‍ഡിംഗ്, ഫിസിക് സ്പോര്‍ട്സ് എന്നീ വിഭാഗങ്ങളിലായി 51 ഇനം മത്സരങ്ങളാണ് ചാമ്പ്യന്ഷിപ്പിലുണ്ടായിരുന്നത്. നവംബര്‍ അഞ്ച് മുതല്‍ 11 വരെ മാലദ്വീപിലെ കാനറീഫ് ദ്വീപിലെ അദ്ദു സിറ്റിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.