കൊ​ച്ചി: 2024 കേ​ര​ള സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ അ​വ​സാ​ന അ​വ​സ​ര​ത്തി​ല്‍ ആ​ദ്യ സ്വ​ര്‍​ണ​നേ​ട്ട​വു​മാ​യി മ​ല​പ്പു​റ​ത്തി​ന്‍റെ സു​ഹൈ​മ നി​ലോ​ഫ​ര്‍.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍ ത്രോ​യി​ല്‍ എ​തി​രാ​ളി​ക​ളെ ഏ​റെ പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു ആ​ല​ത്തി​യൂ​ര്‍ കെ​എം​എ​ച്ച്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി സു​ഹൈ​മ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ല്‍ മൂ​ന്നാ​മ​താ​യി​രു​ന്ന സു​ഹൈ​മ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​രം (48.33 മീ​റ്റ​ര്‍) ഹാ​മ​ര്‍ പാ​യി​ച്ചാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കോ​ച്ച് റി​യാ​സ് ആ​ല​ത്തി​യൂ​രി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.


തൃ​ശൂ​ർ കു​ന്നം​കു​ളം മ​ട​ത്തി​പ്പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍ അ​സീ​സ്-​റാ​ബി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഈ​യി​ന​ത്തി​ല്‍ പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സി​ലെ പ​ല്ല​വി സ​ന്തോ​ഷ് വെ​ള്ളി​യും ആ​ല​ത്തി​യൂ​ര്‍ കെ​എം​എ​ച്ച്എ​സി​ലെ എം. ​റി​ത വെ​ങ്ക​ല​വും നേ​ടി.