കൊ​ച്ചി: ഇ​ന്ന​ലെ ന​ട​ന്ന 4x400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ പാ​ല​ക്കാ​ട​ൻ ആ​ധി​പ​ത്യം. സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടേ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും മ​ത്സ​ര​ത്തി​ല്‍ പാ​ല​ക്കാ​ട് സ്വ​ര്‍​ണം നേ​ടി. 3:22.36 മി​നി​റ്റാ​ണ് പാ​ല​ക്കാ​ടി​ന്‍റെ പു​രു​ഷ ടീം ​കു​റി​ച്ച സ​മ​യം. 4:02.96 മി​നി​റ്റ് പെ​ണ്‍​കു​ട്ടി​ക​ളും കു​റി​ച്ചു.

പു​രു​ഷ ടീ​മി​ല്‍ കെ. ​അ​ഭി​ജി​ത്ത് (സി​എ​ഫ്ഡി എ​ച്ച്എ​സ്എ​സ് മാ​ത്തൂ​ര്‍), എ​സ്. ഭ​ര​ത്കു​മാ​ര്‍ (എ​ച്ച്എ​സ്എ​സ് ശ്രീ​കൃ​ഷ്ണ​പു​രം), എ. ​കൃ​ഷ്ണ​ജി​ത്ത് (സി​എ​ഫ്ഡി എ​ച്ച്എ​സ്എ​സ് മാ​ത്തൂ​ര്‍), അ​ല്‍​ഷ​മീ​ന്‍ ഹു​സൈ​ന്‍ (വി​എം​എ​ച്ച്എ​സ്എ​സ് വ​ട​ന്നൂ​ര്‍) എ​ന്നി​വ​രും വ​നി​താ ടീ​മി​ല്‍ വി. ​ലി​പി​ക (വി​എം​എ​ച്ച്എ​സ്എ​സ് വ​ട​ന്നൂ​ര്‍), എ​സ്. ശ്രു​തി (എ​ച്ച്എ​സ്എ​സ് മു​ണ്ടൂ​ര്‍), എ​സ്. സാ​ന്ദ്ര (എ​ച്ച്എ​സ്എ​സ് പു​ള​യാ​മ്പ​റ​മ്പ്), എം. ​ജ്യോ​തി​ക (പ​റ​ളി എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രു​മാ​ണ് മ​ത്സ​രി​ച്ച​ത്.


ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളി​ൽ കോ​ട്ട​യ​വും പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ആ​ല​പ്പു​ഴ​യും സ്വ​ര്‍​ണം നേ​ടി. റി​ക്കാ​ര്‍​ഡി​ന​ടു​ത്ത പ്ര​ക​ട​ന​ത്തോ​ടെ 3:26.46 മി​നി​റ്റി​ലാ​ണ് കോ​ട്ട​യം ഓ​ടി​യെ​ത്തി​യ​ത്. 3:25.05 ആ​ണ് നി​ല​വി​ലെ റി​ക്കാ​ര്‍​ഡ്. 4:03.38 മി​നി​റ്റാ​ണ് ആ​ല​പ്പു​ഴ​യു​ടെ വ​നി​താ ടീം ​കു​റി​ച്ച​ത്.