കൊ​ച്ചി: നൂ​റു മീ​റ്റ​റി​ലൈ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ത​ന്നെ പു​റ​ത്താ​കേ​ണ്ടി​വ​ന്ന​തി​ന്‍റെ ദുഃ​ഖം ട്രി​പ്പി​ൾ​ജം​പി​ല്‍ സ്വ​ര്‍​ണ​ത്തി​ള​ക്ക​ത്തോ​ടെ തു​ട​ച്ചു​മാ​റ്റി എ​റ​ണാ​കു​ള​ത്തി​ന്‍റെ അ​ദ​ബി​യ ഫ​ര്‍​ഹാ​ന്‍.

ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പി​ല്‍ 11.80 മീ​റ്റ​ര്‍ കു​റി​ച്ചി​ട്ടാ​ണ് കീ​ര​മ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ച്ച്എ​സ്എ​സി​ലെ അ​ദ​ബി​യ​യു​ടെ സു​വ​ർ​ണ​നേ​ട്ടം.

ജി​ല്ലാ മീ​റ്റി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി​രു​ന്നു അ​ദ​ബി​യ. ട്രി​പ്പി​ള്‍​ജം​പി​ല്‍ സ്വ​ര്‍​ണ​വും ലോം​ഗ്ജം​പി​ല്‍ വെ​ള്ളി​യും നേ​ടി​യ​പ്പോ​ള്‍ നൂ​റു മീ​റ്റ​റി​ല്‍ ഫൈ​ന​ല്‍ റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല.


വൈ​പ്പി​ന്‍ ഉ​പ​ജി​ല്ലാ മീ​റ്റി​ല്‍ മി​ക​ച്ച താ​ര​ത്തി​നു​ള്ള പ്ര​ഥ​മ ഹേ​മ​പ്ര​ഭാ പു​ര​സ്‌​കാ​രം നേ​ടി​യിരുന്നു. കോ​ച്ച് എം.​എ. ജോ​ര്‍​ജി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

കോ​ഴി​ക്കോ​ട് പൂ​വ​മ്പാ​യി എ​എം​എ​ച്ച്എ​സി​ലെ പി.​വി. അ​ഞ്ജ​ലി വെ​ള്ളി​യും മ​ല​പ്പു​റം ഐ​ഡി​യ​ല്‍ എ​എ​ച്ച്എ​സ്എ​സി​ലെ കെ.​വി. മി​ന്‍​സാ​ര പ്ര​സാ​ദ് വെ​ങ്ക​ല​വും നേ​ടി.