പ​​നാ​​ജി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ൽ അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​നെ എ​​റി​​ഞ്ഞി​​ട്ട് അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. ഗോ​​വ​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത അ​​രു​​ണാ​​ച​​ൽ 30.3 ഓ​​വ​​റി​​ൽ 84 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി.

അ​​ർ​​ജു​​ൻ 25 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​ണ് അ​​ഞ്ചു വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ​​ത്. ഒ​​ൻ​​പ​​ത് ഓ​​വ​​റു​​ക​​ൾ പ​​ന്തെ​​റി​​ഞ്ഞ താ​​ര​​ത്തി​​ന്‍റെ മൂ​​ന്ന് ഓ​​വ​​റു​​ക​​ളി​​ൽ റ​​ണ്‍​സൊ​​ന്നും നേ​​ടാ​​ൻ അ​​രു​​ണാ​​ച​​ൽ ബാ​​റ്റ​​ർ​​മാ​​ർ​​ക്കു സാ​​ധി​​ച്ചി​​ല്ല. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ അ​​ർ​​ജു​​ന്‍റെ ആ​​ദ്യ​​ത്തെ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​മാ​​ണ്.

25 പ​​ന്തി​​ൽ 25 റ​​ണ്‍​സെ​​ടു​​ത്തു പു​​റ​​ത്താ​​കാ​​തെ​​ നി​​ന്ന ക്യാ​​പ്റ്റ​​ൻ ന​​ബാം അ​​ബോ​​യാ​​ണ് അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശി​​ന്‍റെ ടോ​​പ് സ്കോ​​റ​​ർ.


ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്യാ​​നി​​റ​​ങ്ങി​​യ അ​​രു​​ണാ​​ച​​ൽ മു​​ൻ​​നി​​ര​​യെ അ​​ർ​​ജു​​ൻ ത​​ക​​ർ​​ത്തെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടാം ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്തി​​ൽ ഓ​​പ്പ​​ണ​​ർ ന​​ബാം ഹ​​ചാ​​ങ്ങി​​നെ പൂ​​ജ്യ​​ത്തി​​ൽ ബോ​​ൾ​​ഡാ​​ക്കി അ​​ർ​​ജു​​ൻ വി​​ക്ക​​റ്റ് വേ​​ട്ട തു​​ട​​ങ്ങി.

ഓ​​പ്പ​​ണ​​ർ നീ​​ലം ഒ​​ബി, ജ​​യ് ഭ​​വ്സ​​ർ, ചി​​ൻ​​മ​​യ് പാ​​ട്ടി​​ൽ, മൊ​​ജി എ​​ന്നി​​വ​​രും അ​​ർ​​ജു​​നു മു​​ന്നി​​ൽ മു​​ട്ടു​​മ​​ട​​ക്കി. ഗോ​​വ​​യ്ക്കാ​​യി മോ​​ഹി​​ത് രേ​​ദ്ക​​ർ മൂ​​ന്നും കെ​​യ്റ്റ് പി​​ന്‍റോ ര​​ണ്ടും വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി.