സി​ഡ്നി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യാ​ണെ​ങ്കി​ലും ഇ​ന്ന​ലെ ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​ൻ പ​ത്ര​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് കോ​ഹ്‌ലി​യും യു​വ​താ​രം യ​ശ​സ്വി ജ​യ്സ്വാ​ളും. കോ​ഹ്‌ലി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ പ​ത്ര​ങ്ങളിലും .

ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ചു തു​ട​ങ്ങി​യ ജ​യ്സ്വാ​ളും പ​ല പ​ത്ര​ങ്ങ​ളു​ടെ​യും കവർ പേ​ജുകളിലു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ബോ​ർ​ഡ​ർ-​ഗാ​വ​സ്ക​ർ ട്രോ​ഫി​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ കി​രീ​ട​നേ​ട്ട​മാ​ണ് ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ച്ച​ത്.

ദി ​അ​ഡ് വെ​ർ​ട്ടൈ​സ​ർ, ദ് ​ഡെ​യ്‌ലി ടെ​ല​ഗ്രാ​ഫ് തു​ട​ങ്ങി​യ ഏ​താ​നും പ​ത്ര​ങ്ങ​ളാ​ണ് കോ​ഹ് ലി​യു​ടെ ചി​ത്രം ആ​ദ്യ പേ​ജി​ൽ ത​ന്നെ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ല പ​ത്ര​ങ്ങ​ൾ വ​ലി​യ അ​ക്ഷ​ര​ത്തി​ൽ ഹി​ന്ദി​യി​ലും പ​ഞ്ചാ​ബി​യി​ലും ത​ല​ക്കെ​ട്ട് കൊ​ടു​ത്തി​ട്ടു​ണ്ട്.

‘​യു​ഗോ​ം‍ കി ​ല​ഡാ​യി​’ (ഫൈ​റ്റ് ഫോ​ർ ദി ​ഏ​ജ​സ് എ​ന്ന് വി​വ​ർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ട്). ജ​യ്സ്വാ​ളി​നെ ‘ന​വം രാ​ജ​’ അ​ല്ലെ​ങ്കി​ൽ ​ദ ന്യൂ ​കിം​ഗ് എ​ന്നാ​ണ് സം​ബോ​ധ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് 22ന് ​തു​ട​ക്ക​മാ​കും.