പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്കു മൂ​ന്നു വി​ക്ക​റ്റി​ന്‍റെ തോ​ൽ​വി. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 125 റ​ൺ​സ് എ​ന്ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കേ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

തു​ട​ർ​ച്ച‌ാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ടോ​സ് ല​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ന്ന​ൽ സെ​ഞ്ചു​റി​യു​മാ​യി ഇ​ന്ത്യ​ൻ ജ​യ​മൊ​രു​ക്കി​യ മ​ല​യാ​ളി​താ​രം സ‍​ഞ്ജു സാം​സ​ൺ ഇ​ത്ത​വ​ണ ഡ​ക്കാ​യി കൂ​ടാ​രം ക​യ​റി​യ​പ്പോ​ൾ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മ​ട​ക്ക​മു​ള്ള​വ​രും നി​രാ​ശ​പ്പെ​ടു​ത്തി.


കൂ​ട്ട​ത്ത​ക​ർ​ച്ച​യ്ക്കി​ട​യി​ൽ 45 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 39 റ​ൺ​സ് നേ​ടി​യ ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ (27), തി​ല​ക് വ​ർ​മ (20) എ​ന്നി​വ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്ത്യ​യെ വ​ൻ​ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റ്റി​യ​ത്. ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സാ​ണ് നേ​ടി​യ​ത്.