കൊ​ച്ചി: ട്രാ​ക്കി​ല്‍ മി​ന്ന​ല്‍ പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ച് 52. 82 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷിം​ഗ് ലൈ​ന്‍ മ​റി​ക​ട​ന്ന​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജ​യു​ടെ മു​ഹ​മ്മ​ദ് അ​ഷ്ഫ​ഖി​ന് സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ലി​ല്‍ സു​വ​ര്‍​ണ നേ​ട്ടം.

പാ​ല​ക്കാ​ട് വി​എം​എ​ച്ച്എ​സ് വ​ട​വ​ന്നൂ​രി​ലെ സി. ​വി​ജ​യ് 54 .4 സെ​ക്ക​ന്‍​ഡി​ല്‍ ഓ​ടി​യെ​ത്തി വെ​ള്ളി​ക്ക് ഉ​ട​മ​യാ​യ​പ്പോ​ള്‍ 54.88 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സി​ലെ അ​ഭി​ഷേ​ക് കു​മാ​ര്‍ സി​ന്‍​ഹ​ല വെ​ങ്ക​ല നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യി.

സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ പാ​ല​ക്കാ​ട് എ​ച്ച്എ​സ് പ​റ​ളി​യു​ടെ എം. ​ജ്യോ​തി​ക (1: 02.69 ) സ്വ​ര്‍​ണം നേ​ടി. ഇ​തോ​ടെ ജ്യോ​തി​ക ഇ​ര​ട്ട സ്വ​ര്‍​ണ​ത്തി​നും ഉ​ട​മ​യാ​യി.പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സി​ലെ വി. ​ലി​പി​ക ഒ​രു മി​നി​റ്റ് 07.40 സെ​ക്ക​ന്‍​ഡി​ല്‍ വെ​ള്ളി​യും മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ല്‍ സ്‌​കൂ​ളി​ലെ കെ.​ബി. അ​ധീ​ന (1: 09.37) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.


ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ലി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജാ​യി​ലെ എ.​ആ​രോ​മ​ല്‍ ഉ​ണ്ണി( 0: 54.75) സ്വ​ര്‍​ണ​വും ഇ​തേ സ്‌​കൂ​ളി​ലെ ത​ന്നെ മു​ഹ​മ്മ​ദ് മൂ​സ(0: 55.17) വെ​ള്ളി​യും മ​ല​പ്പു​റം തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ​യി​ലെ പ്രേം (0: 55.35) ​വെ​ങ്ക​ല​വും നേ​ടി.
ജൂ​ണി​യ​ണ്‍​പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ വ​ട​വ​ന്നൂ​ര്‍ വി​എം​എ​ച്ച്എ​സി​ലെ എ​ന്‍.​എ​സ്. വി​ഷ്ണു​ശ്രീ​യ്ക്കാ​ണ് സ്വ​ര്‍​ണം. ക​ഴി​ഞ്ഞ ദി​വ​സം 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലും വി​ഷ്ണു​ശ്രീ സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. ഇ​തോ​ടെ വി​ഷ്ണു ശ്രീ​യും ഇ​ര​ട്ട​സ്വ​ര്‍​ണ​ത്തി​ന് ഉ​ട​മ​യാ​യി. ഒ​രു മി​നി​റ്റ് 05.59 സെ​ക്ക​ന്‍​ഡി​ല്‍ ഫൈ​ന​ല്‍ ലൈ​ന്‍ ട​ച്ച് ചെ​യ്താ​ണ് സു​വ​ര്‍​ണ കു​തി​പ്പ് ന​ട​ത്തി​യ​ത്.
ക​ണ്ണൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ജ​ന സാ​ബു (1: 06.44) വെ​ള്ളി​യും തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ​യി​ലെ ശ്രീ​ന​ന്ദ (1: 08.85 ) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.