ടൂ​റി​ൻ: എ​ടി​പി ഫൈ​ന​ൽ​സ് ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റ് ഡ​ബി​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​മാ​ത്യു എ​ബ്ഡ​ൻ സ​ഖ്യ​ത്തി​നു തോ​ൽ​വി​യോ​ടെ തു​ട​ക്കം.

ബോ​ബ് ബ്ര​യാ​ൻ ഗ്രൂ​പ്പി​ലാ​ണ് ബൊ​പ്പ​ണ്ണ-​എ​ബ്ഡ​ൻ സ​ഖ്യം. ഇ​റ്റ​ലി​യു​ടെ സി​മോ​ണ്‍ ബൊ​ലെ​ല്ലി-​ആ​ന്ദ്രെ വ​വാ​സൊ​റി സ​ഖ്യം 6-2, 6-3നാ​ണ് ഇ​ന്തോ-​ഓ​സ്ട്രേ​ലി​യ​ൻ സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ച​ത്.

സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം റാ​ങ്ക് ജാ​നി​സ് സി​ന്ന​റും ര​ണ്ടാം റാ​ങ്ക് താ​രം അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വും ജ​യി​ച്ചു. ഈ ​വ​ർ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, വിം​ബി​ൾ​ഡ​ണ്‍ കി​രീ​ട​ങ്ങ​ൾ നേ​ടി​യ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (6-1, 7-5) കാ​സ്പ​ർ റൂ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. നാ​ലാം റാ​ങ്ക്താ​രം ഡാ​നി​ൽ മെ​ദ്‌വ​ദേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (6-4, 6-3) ടെ​യ്‌ലർ ഫ്രി​റ്റ്സ് തോ​ൽ​പ്പി​ച്ചു.