പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്ര പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​ട​യോ​ട്ടം. നീ​ണ്ട 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യു​മാ​യി പോ​രാ​ട്ട​ത്തി​ൽ എ​ട്ടു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് പാ​ക് സം​ഘ​ത്തി​ന്‍റെ ച​രി​ത്ര നേ​ട്ടം.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ പേ​സ​ർ​മാ​രു​ടെ ക​രു​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ 31.5 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​യെ 140 റ​ൺ​സി​ന് എ​റി​ഞ്ഞി​ട്ടു. മ​റു​പ​ടി​ക്കി​റ​ങ്ങി​യ പാ​ക് ബാ​റ്റ​ർ​മാ​ർ 26.5 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 143 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത് ജ​യ​മാ​ഘോ​ഷി​ച്ചു.


പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഏ​ഴ് ഓ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹാ​രീ​സ് റൗ​ഫാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. പേ​സ​ർ​മാ​രാ​യ ഷ​ഹീ​ൻ അ​ഫ്രീ​ദി​യും (3/32) ന​സീം ഷാ​യും (3/54) മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഹാ​രി​സ് റൗ​ഫാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സ്. 2002ൽ ​ആ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ അ​വ​സാ​ന​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.