കൊ​ച്ചി: ജി​ല്ല​യി​ലെ മെ​ഡ​ല്‍​നേ​ട്ടം സം​സ്ഥാ​ന മീ​റ്റി​ലും ആ​വ​ര്‍​ത്തി​ച്ച് മ​ല​പ്പു​റ​ത്തി​ന്‍റെ പെ​ണ്‍​താ​ര​ങ്ങ​ൾ.

ജൂ​ണി​യ​ര്‍ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ ക​ട​ക്കാ​ശേ​രി ഐ​ഡി​യ​ല്‍ ഇ​എ​ച്ച്എ​സ്എ​സി​ലെ സി.​പി. അ​ഷ്മി​ക​യും കെ.​വി. മി​ന്‍​സാ​ര പ്ര​സാ​ദും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​പ്പോ​ള്‍ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്എ​സ്എ​സി​ലെ അ​ഷ്‌​ന ഷൈ​ജു​വി​ന് മൂ​ന്നാം സ്ഥാ​നം കി​ട്ടി.ക്ര​മ​ത്തി​ൽ മാ​റ്റ​മു‌​ണ്ടെ​ങ്കി​ലും ജി​ല്ലാ സ്‌​കൂ​ള്‍ മീ​റ്റി​ലും ഇ​വ​ര്‍​ക്ക് ത​ന്നെ​യാ​യി​രു​ന്നു ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ.

മൂ​ന്നാ​മ​തെ​ത്തി​യ അ​ഷ്‌​ന​യ്ക്ക് ജി​ല്ല​യി​ല്‍ സ്വ​ര്‍​ണ​വും ഒ​ന്നാ​മ​തെ​ത്തി​യ അ​ഷ്മി​ക​യ്ക്ക് വെ​ങ്ക​ല​വു​മാ​യി​രു​ന്നു. മി​ന്‍​സാ​ര​യാ​ക​ട്ടെ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും വെ​ള്ളി നി​ല​നി​ര്‍​ത്തി. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​കൂ​ള്‍ മീ​റ്റി​ലും അ​ഷ്മി​ക​യ്ക്കും മി​ന്‍​സാ​ര​യ്ക്കു​മാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ.


1.58 മീ​റ്റ​റി​ലാ​യി​രു​ന്നു അ​ഷ്മി​ക​യു​ടെ നേ​ട്ടം. ജി​ല്ല​യി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ 1.40 മീ​റ്റ​റി​ലാ​ണ് ചാ​ടി​യ​ത്. ര​ണ്ടാ​മ​തെ​ത്തി​യ മി​ന്‍​സാ​ര പ്ര​സാ​ദാ​ക​ട്ടെ സം​സ്ഥാ​ന​ത്ത് 1.53 മീ​റ്റ​റും ജി​ല്ല​യി​ല്‍ 1.50 മീ​റ്റ​റും ഉ​യ​ര​ത്തി​ല്‍ ചാ​ടി. വെ​ങ്ക​ല നേ​ട്ട​ക്കാ​രി​യാ​യ അ​ഷ്ന ജി​ല്ല​യി​ല്‍ 1.58 മീ​റ്റ​റി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ള്‍ ഇ​ന്ന​ലെ 1.50 മീ​റ്റ​ര്‍ ഉ‌​യ​ര​മേ ചാ​ടാ​നാ​യു​ള്ളു.

ജാ​വ്‌​ലി​ന്‍ ത്രോ ​പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ലി​നേ​റ്റ പ​രി​ക്കു​മാ​യാ​ണ് അ​ഷ്മി​ക മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ സ്‌​കൂ​ള്‍ മീ​റ്റി​ലും 2022 ലെ ​ജൂ​ണി​യ​ര്‍ നാ​ഷ‌​ണ​ല്‍​സി​ലും അ​ഷ്മി​ക സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു.