ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ
ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ
Tuesday, July 2, 2024 12:27 AM IST
ഡു​സ​ൽ​ഡോ​ർ​ഫ്: ഫ്രാ​ൻ​സ് 2024 യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ അ​വ​സാ​ന എ​ട്ടി​ൽ. ആ​ക്ര​മ​ണ​വും പ്ര​ത്യാ​ക്ര​മ​ണ​വും നി​റ​ഞ്ഞ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സ് 1-0ന് ​ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ചു.

ജാ​ൻ വെ​ർ​ത്തോം​ഗ​ന്‍റെ ഓ​ണ്‍​ഗോ​ളി​ലാ​ണ് ഫ്രാ​ൻ​സി​ന്‍റെ ജ​യം. പ​ന്ത​ട​ക്ക​ത്തി​ലും ഷോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഫ്രാ​ൻ​സാ​ണ് മു​ന്നി​ൽ​നി​ന്ന​ത്. എ​ന്നാ​ൽ വേ​ഗ​ത്തി​ലു​ള്ള കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ ഫ്ര​ഞ്ച് ഗോ​ൾ​മു​ഖം വി​റ​പ്പി​ക്കാ​ൻ ബെ​ൽ​ജി​യ​ത്തി​നാ​യി.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ലേ ഫ്രാ​ൻ​സി​ന്‍റെ മു​ന്നേ​റ്റ​മാ​യി​രു​ന്നു. അ​ഡ്രി​യ​ൻ റാ​ബി​യോ, ആന്‍റോ​യ​ൻ ഗ്രീ​സ്മാ​ൻ, കി​ല​യ​ൻ എം​ബ​പ്പെ, മാ​ർ​ക​സ് തു​റാം എ​ന്നി​വ​ർ നി​ര​ന്ത​രം വ​ല ല​ക്ഷ്യ​മാ​ക്കി പ​ന്തു​ക​ൾ തൊ​ടു​ത്തു. ആ​ദ്യ​പ​കു​തി പൂ​ർ​ണ​മാ​യും ഫ്രാ​ൻ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തേ ഫ്രാ​ൻ​സ് ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ബെ​ൽ​ജി​യ​ൻ പ്ര​തി​രോ​ധം ത​ക​രാ​തെ​നി​ലകൊണ്ടു. 71-ാം മി​നി​റ്റി​ലാ​ണ് ബെ​ൽ​ജി​യ​ത്തി​ന് ഒ​രു ഷോ​ട്ട് വ​ല​യി​ലേ​ക്ക് തൊ​ടു​ക്കാ​നാ​യ​ത്. റൊ​മേ​ലു ലു​ക്കാ​ക്കു​വി​ന്‍റെ ശ്ര​മം ഗോ​ൾ​കീ​പ്പ​ർ മൈ​ക്ക് മെ​യ്ഗ്ന​ൻ ര​ക്ഷ​പ്പെ​ടു​ത്തി.

സ​മ​നി​ല​യെ​ന്നു ക​രു​തി​യി​രി​ക്കേ ബെ​ൽ​ജി​യ​ൻ വ​ല കു​ലു​ങ്ങി. റാ​ൻ​ഡ​ൽ കൊ​ലോ മു​വാ​നി​യു​ടെ വ​ല​യി​ലേ​ക്കു തൊ​ടു​ത്ത പ​ന്ത് വെ​ർ​ത്തോം​ഗ​ന്‍റെ ദേ​ഹ​ത്ത് ത​ട്ടി സ്വ​ന്തം വ​ല​യി​ലേ​ക്കു വീ​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.