സി​​ന്ന​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ
സി​​ന്ന​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ
Wednesday, July 3, 2024 12:30 AM IST
ല​​ണ്ട​​ൻ: വിം​​ബി​​ൾ​​ഡ​​ണ്‍ ടെ​​ന്നീ​​സി​​ൽ ലോ​​ക പു​​രു​​ഷ ഒ​​ന്നാം റാ​​ങ്ക് താ​​രം ഇ​​റ്റ​​ലി​​യു​​ടെ ജാ​​നി​​ക് സി​​ന്ന​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ. ഇ​​റ്റാ​​ലി​​യ​​ൻ താ​​രം 6-3, 6-4, 3-6, 6-3ന് ​​ജ​​ർ​​മ​​നി​​യു​​ടെ യാ​​നി​​ക് ഹാ​​ൻ​​ഫ്മാ​​നെ തോ​​ൽ​​പ്പി​​ച്ചു.

ര​ണ്ടാം റാ​ങ്ക് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ വി​റ്റ് കോ​പ്റി​വ​യെ 6-1, 6-2, 6-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ന​​ന്പ​​ർ താ​​രം സു​​മി​​ത് നാ​​ഗ​​ൽ ആ​​ദ്യ റൗ​​ണ്ടി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ മി​​യോ​​മി​​ർ കെ​​സ്മാ​​നോ​​വി​​ച്ചി​​നോ​​ട് 6-2, 3-6, 6-3, 6-4ന് ​​തോ​​റ്റ് പു​​റ​​ത്താ​​യി.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യുടെ ലോ​​ക ര​​ണ്ടാം റാ​​ങ്ക് കൊ​​ക്കോ ഗൗ​​ഫ് 6-1, 6-2ന് ​​ക​​രോ​​ളി​​ൻ ഡൊ​​ളെ​​ഫൈ​​ഡി​​നെ തോ​​ൽ​​പ്പി​​ച്ചു. ബ്രി​​ട്ട​​ന്‍റെ എ​​മ്മാ റാ​​ഡ​​കാ​​നു 7-6(7-0), 6-3ന് ​​മെ​​ക്സി​​ക്കോ​​യു​​ടെ റെ​​നാ​​റ്റ സാ​​രാ​​സു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

നാ​​ലാം റാ​​ങ്കി​​ലു​​ള്ള ക​​സാ​​ഖ് താ​​രം എ​​ലെ​​ന റെ​​ബാ​​കി​​ന 6-3, 6-1ന് ​​റൊ​​മാ​​നി​​യ​​യു​​ടെ എ​​ലെ​​ന ഗ​​ബ്രി​​യേ​​ല റു​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. അ​​ഞ്ചാം റാ​​ങ്ക് താ​​രം ജെ​​സി​​ക്ക പെ​​ഗു​​ല (6-2, 6-0) അ​​ഷ്‌ലി​​ൻ ക്രു​​ഗ​​റി​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.