മും​​ബൈ: സിം​​​ബാ​​​വെ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ആ​​​ദ്യ ര​​​ണ്ട് ട്വ​​​ന്‍റി-20 ക്രി​​ക്ക​​റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​​ഞ്ജു സാം​​​സ​​​ണ്‍ ക​​​ളി​​​ക്കി​​​ല്ല. ജൂ​​​ലൈ ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഞ്ച് മ​​​ത്സ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ലെ ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ടീ​​​മി​​​ൽ​​നി​​ന്ന് സ​​​ഞ്ജു​ ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടു.

ഐ​​സി​​സി ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പ് ടീ​​​മം​​​ഗ​​​മാ​​​യ സ​​​ഞ്ജു​​​വി​​​നെ കൂ​​​ടാ​​​തെ ശി​​​വം ദു​​​ബെ, യ​​​ശ്വ​​​സി ജ​​​യ്സ്വാ​​​ൾ എ​​​ന്നി​​​വ​​​രും സിം​​ബാ​​ബ്‌​​വെ​​ക്കെ​​തി​​രാ​​യ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ ഇ​​​ല്ല.


ചു​​ഴ​​ലി​​ക്കാ​​റ്റ് രൂ​​പ​​കൊ​​ണ്ട​​തി​​നാ​​ൽ ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് സ്വ​​ദേ​​ശ​​ത്ത് തി​​രി​​ച്ചെ​​ത്താ​​ൻ ഇ​​തു​​വ​​രെ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല.

അ​​​തേ​​​സ​​​മ​​​യം, ശു​​​ഭ്മാ​​​ൻ ഗി​​​ൽ ന​​​യി​​​ക്കു​​​ന്ന ടീ​​​മി​​​ൽ ഓ​​​പ്പ​​​ണ​​​ർ സാ​​​യ് സു​​​ദ​​​ർ​​​ശ​​​ൻ, വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ ബാ​​​റ്റ​​​ർ ജി​​​തേ​​​ഷ് ശ​​​ർ​​​മ, പേ​​​സ​​​ർ ഹ​​​ർ​​​ഷി​​​ത് റാ​​​ണ എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.