3 ​ ക്യാ​​ച്ച് ക​​പ്പ്
3 ​ ക്യാ​​ച്ച് ക​​പ്പ്
Monday, July 1, 2024 2:07 AM IST
മൂ​​ന്ന് നി​​ർ​​ണാ​​യ​​ക ക്യാ​​ച്ചു​​ക​​ൾ, മൂ​​ന്ന് ലോ​​ക​​ക​​പ്പ് ട്രോ​​ഫി... ഐ​​സി​​സി ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​രീ​​ട​​ങ്ങ​​ളി​​ൽ ക്യാ​​ച്ചു​​ക​​ൾ​​ക്ക് നി​​ർ​​ണാ​​യ​​ക സ്ഥാ​​ന​​മു​​ണ്ട്. 1983 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സൂ​​പ്പ​​ർ താ​​രം വി​​വ് റി​​ച്ചാ​​ർ​​ഡ്സി​​ന്‍റെ ക്യാ​​ച്ച് പി​​ന്നോ​​ട്ട് ഓ​​ടി​​യെ​​ടു​​ത്ത ക​​പി​​ൽ ദേ​​വാ​​യി​​രു​​ന്നു അ​​ന്ന് ഇ​​ന്ത്യ​​ൻ ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്.

27 പ​​ന്തി​​ൽ 33 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ചു നി​​ൽ​​ക്കു​​ന്പോ​​ളാ​​യി​​രു​​ന്നു മ​​ദ​​ൻ ലാ​​ലി​​ന്‍റെ പ​​ന്തി​​ൽ ക​​പി​​ലി​​ന്‍റെ അ​​സാ​​മാ​​ന്യ​​മാ​​യ ക്യാ​​ച്ചി​​ലൂ​​ടെ റി​​ച്ചാ​​ർ​​ഡ്സ് പു​​റ​​ത്താ​​യ​​ത്. അ​​തോ​​ടെ ജ​​യം ഇ​​ന്ത്യ​​ക്കൊ​​പ്പം.

2007 പ്ര​​ഥ​​മ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ പാ​​ക്കി​​സ്ഥാ​​നെ അ​​ഞ്ചു റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ മ​​ല​​യാ​​ളി താ​​രം എ​​സ്. ശ്രീ​​ശാ​​ന്തി​​ന്‍റെ ക്യാ​​ച്ചി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​ത്.

1983 ഫൈ​​ന​​ലി​​ൽ ക​​പി​​ൽ ദേ​​വ് എ​​ടു​​ത്ത​​തി​​നേ​​ക്കാ​​ൾ മി​​ക​​ച്ചൊ​​രു ക്യാ​​ച്ചാ​​ണ് 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് കി​​രീ​​ടം ഇ​​ന്ത്യ​​ക്കു സ​​മ്മാ​​നി​​ച്ച​​ത്. 17 പ​​ന്തി​​ൽ 21 റ​​ണ്‍​സ് നേ​​ടി​​യ ഡേ​​വി​​ഡ് മി​​ല്ല​​ർ ലോം​​ഗ് ഓ​​ഫി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി അ​​ടി​​ച്ച പ​​ന്ത്, ബൗ​​ണ്ട​​റി ലൈ​​ൻ ക​​ട​​ക്കാ​​തെ ത​​ട​​ഞ്ഞ​​ശേ​​ഷം ര​​ണ്ടാം ശ്ര​​മ​​ത്തി​​ലൂ​​ടെ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി. ലോ​​ക​​ക​​പ്പ് ഇ​​ന്ത്യ​​ൻ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ങ്ങി​​യ മു​​ഹൂ​​ർ​​ത്ത​​മാ​​യി​​രു​​ന്നു അ​​ത്. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​റി​​ഞ്ഞ 20-ാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ലാ​​യി​​രു​​ന്നു സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ അ​​സാ​​മാ​​ന്യ ക്യാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.