അ​ൽ​ക​രാ​സ്, ഒ​സാ​ക്ക മു​ന്നോ​ട്ട്
അ​ൽ​ക​രാ​സ്,  ഒ​സാ​ക്ക മു​ന്നോ​ട്ട്
Tuesday, July 2, 2024 12:27 AM IST
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സി​ൽ നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക മൂ​ന്നാം റാ​ന്പ​റു​മാ​യ സ്പാ​നി​ഷ്താ​രം കാ​ർ​ലോ​സ് അ​ൽ​ക​രാ​സ് ആ​ദ്യ​റൗ​ണ്ടി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (7-6(7-3), 7-5, 6-2) എ​സ്റ്റോ​ണി​യ​യു​ടെ മാ​ർ​ക് ല​ജാ​ലി​നെ തോ​ൽ​പ്പി​ച്ചു.

അ​ഞ്ചാം റാ​ങ്കു​കാ​ര​ൻ റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്‌​വ​ദേ​വ്, എ​ട്ടാം റാ​ങ്കി​ലു​ള്ള ഡെ​ന്മാ​ർ​ക്കി​ന്‍റെ കാ​സ്പ​ർ റൂ​ഡ്, പ​ത്താം റാ​ങ്കി​ലു​ള്ള ബ​ൾ​ഗേ​റി​യ​യു​ടെ ഗ്രി​ഗോർ ദി​മി​ത്രോ​വ് എ​ന്നി​വ‌​രും ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

സ​ബ​ലെ​ങ്ക പി​ന്മാ​റി

വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​കം മൂ​ന്നാം റാ​ങ്ക് താ​രം ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന വിം​ബി​ൾ​ഡ​ണി​ൽ​നി​ന്നു പി​ന്മാ​റി.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ന്‍റെ മ​രി​യ സ​കാ​രി, ഇ​റ്റ​ലി​യു​ടെ ജാ​സ്മി​ൻ പ​വോ​ലി​നി, ജാ​പ്പ​നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക തു​ട​ങ്ങി​യ​വ​ർ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. ഒ​സാ​ക്ക മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ഫ്രാ​ൻ​സി​ന്‍റെ ഡ​യാ​ൻ പെ​റി​യെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 6-1, 1-6, 6-4.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.