സ്വിസ് ക്വാർട്ടറിൽ
സ്വിസ് ക്വാർട്ടറിൽ
Sunday, June 30, 2024 1:08 AM IST
ബ​ർ​ലി​ൻ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​ന്പ്യന്മാ​രാ​യ ഇ​റ്റ​ലി​യെ ത​ക​ർ​ത്ത് സ്വി​റ്റ്സ​ർ​ല​ൻ​ഡ് യൂറോ കപ്പ് ഫുട്ബോൾ ക്വാ​ർ​ട്ട​റി​ൽ. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് ഇ​റ്റ​ലി​യെ ത​ക​ർ​ത്ത​ത്.

ഗോ​ള​ടി​ച്ചും അ​ടി​പ്പി​ച്ചും ക​ളി​ച്ച റൂ​ബ​ൻ വ​ർ​ഗാ​സി​ന്‍റെ മി​ക​വി​ലാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ജ​യം. റെ​മോ ഫ്രീ​ല​ർ (37’), റൂ​ബ​ൻ വ​ർ​ഗാ​സ് (46’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും സ്വി​റ്റ​സ​ർ​ല​ൻ​ഡി​നാ​യി​രു​ന്നു ആ​ധി​പ​ത്യം.

തു​ട​ക്കം മു​ത​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ആ​ക്ര​മ​ണ​മാ​യി​രു​ന്നു. ഇ​റ്റാ​ലി​യ​ൻ ഗോ​ൾ​കീ​പ്പ​ർ ജിയാൻലു‍യിജി ഡൊണറു മയുടെ പ്ര​ക​ട​ന​മാ​ണ് തു​ട​ക്ക​ത്തി​ൽ വ​ല​കാ​ത്ത​ത്.

37-ാം മി​നി​റ്റി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ഗോ​ളെ​ത്തി. വ​ർ​ഗാ​സ് ന​ൽ​കി​യ പാ​സി​ൽ ഫ്രീ​ല​ർ വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തേ വ​ർ​ഗാ​സ് ഗോ​ൾ നേ​ടി​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ജ​യം ഉ​റ​പ്പാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.