അർജന്റീന Vs ഇക്വഡോർ ക്വാർട്ടർ
Tuesday, July 2, 2024 12:27 AM IST
ഓസ്റ്റിൻ (ടെക്സസ്): മൂന്നും ജയിച്ച് ഒന്നാം സ്ഥാനക്കാരായി വെനസ്വേല. കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ 3-0ന് ജമൈക്കയെ തോൽപ്പിച്ചു. എഡ്വേർഡ് ബെല്ലോ, സാലോമൻ റോണ്ഡൻ, എറിക് റാമിറസ് എന്നിവരാണ് ഗോൾ നേടിയത്.
ക്വാർട്ടറിൽ കാനഡയാണ് വെനസ്വലേയുടെ എതിരാളികൾ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇക്വഡോർ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി.
ഇക്വഡോറിനും മെക്സിക്കോയ്ക്കും നാലു പോയിന്റ് വീതമായിരുന്നു. ഗോൾ വ്യത്യാസത്തിലാണ് ഇക്വഡോർ രണ്ടാമതെത്തിയത്.