അ​​പ​​രാ​​ജി​​ത കൊ​​ളം​​ബി​​യ
അ​​പ​​രാ​​ജി​​ത കൊ​​ളം​​ബി​​യ
Sunday, June 30, 2024 1:08 AM IST
നെ​​വാ​​ഡ: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ഗ്രൂ​​പ്പ് ഡി​​യി​​ൽ കൊ​​ളം​​ബി​​യ​​യ്ക്കു തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ഗ്വെ​​യെ 1-2നു ​​കീ​​ഴ​​ട​​ക്കി​​യ കൊ​​ളം​​ബി​​യ, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ കോ​​സ്റ്റ റി​​ക്ക​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു തോ​​ൽ​​പ്പി​​ച്ചു.

ര​​ണ്ടാം ജ​​യ​​ത്തോ​​ടെ കൊ​​ളം​​ബി​​യ കോ​​പ്പ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ലൂ​​യി​​സ് ഡി​​യ​​സ് (31’ പെ​​നാ​​ൽ​​റ്റി), പെ​​ൻ​​ഡാ​​വി​​ൻ​​സ​​ണ്‍ സാ​​ഞ്ച​​സ് (59’), ജോ​​ണ്‍ കോ​​ർ​​ഡോ​​ബ (62’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു കൊ​​ളം​​ബി​​യ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.

ഹ​​മേ​​ഷ് റോ​​ഡ്രി​​ഗ​​സ് ന​​യി​​ക്കു​​ന്ന കൊ​​ളം​​ബി​​യ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ 10-ാം ജ​​യ​​മാ​​ണ്. മാ​​ത്ര​​മ​​ല്ല, വി​​വി​​ധ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലാ​​യി കൊ​​ളം​​ബി​​യ തു​​ട​​ർ​​ച്ച​​യാ​​യി 25 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഗ്രൂ​​പ്പ് ഡി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ കൊ​​ളം​​ബി​​യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ ബ്ര​​സീ​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.