ഏഥര്‍ ഐപിഒ 28 മുതല്‍
Friday, April 25, 2025 1:17 AM IST
കൊച്ചി: ഏഥര്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരിവില്പന ( ഐപിഒ ) 28 മുതല്‍ 30 വരെ നടക്കും.
2,626 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1,10,51,746 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 304 രൂപ മുതല്‍ 321 രൂപ വരെയാണു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.