കൊ​​​ച്ചി: സ്‌​​​പൈ​​​സ് എ​​​ക്‌​​​സ്ട്രാ​​​ക്ട് വി​​​പ​​​ണി​​​യി​​​ലെ മു​​​ന്‍നി​​​ര ക​​​മ്പ​​​നി മാ​​​ന്‍ കാ​​​ന്‍കോ​​​ര്‍ വി​​​ക​​​സി​​​പ്പി​​​ച്ച കേ​​​ശ​​​സം​​​ര​​​ക്ഷ​​​ണ പ്യൂ​​​രാ​​​കാ​​​ന്, യൂ​​​റോ​​​പ്യ​​​ന്‍ ബി​​​എ​​​സ്ബി ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം. താ​​​ര​​​ന്‍ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള പ്യൂ​​​രാ​​​കാ​​​ന്, ഫ​​​ല​​​പ്രാ​​​പ്തി ന​​​ല്‍കു​​​ന്ന പ്ര​​​കൃ​​​തി​​​ദ​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​വാ​​​ര്‍ഡ് ല​​​ഭി​​​ച്ച​​​ത്.

സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക, പേ​​​ഴ്‌​​​സ​​​ണ​​​ല്‍ കെ​​​യ​​​ര്‍ ഉ​​​ത്പ​​​ന്ന നി​​​ര്‍മാ​​​ണ മേ​​​ഖ​​​ല​​​യി​​​ല്‍ 2003 മു​​​ത​​​ല്‍ ന​​​ല്‍കി​​​വ​​​രു​​​ന്ന ബ​​​ഹു​​​മ​​​തി​​​യാ​​​ണ് ബി​​​എ​​​സ്ബി ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍.


ഗ​​​വേ​​​ഷ​​​ണം, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ക്ലി​​​നി​​​ക്ക​​​ല്‍ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത പ്യൂ​​​രാ​​​കാ​​​ന് പേ​​​റ്റ​​​ന്‍റും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​ന്‍ കാ​​​ന്‍കോ​​​ര്‍ സി​​​ഇ​​​ഒ​​​യും എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ജീ​​​മോ​​​ന്‍ കോ​​​ര പ​​​റ​​​ഞ്ഞു.