വി മൊബൈല്‍ കണക്ടിവിറ്റിയും ഡാറ്റ വേഗതയും വർധിപ്പിക്കും
Friday, September 27, 2024 10:54 PM IST
കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി കേരളത്തിലെ കണക്ടിവിറ്റിയും ഡാറ്റ വേഗതയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി 14 ജില്ലകളിലെ 8000ത്തിലേറെ കേന്ദ്രങ്ങളിലായി 900 മെഗാഹെര്‍ട്സ് അധിക സ്പെക്ട്രം വിന്യസിച്ചു.
എഫ്പിഒയിലൂടെ 18,000 കോടി രൂപ സമാഹരിച്ചതിന്റെ അടിസ്ഥാനത്തിലാണു കന്പനി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നത്. ഈ തുക 4ജി കവറേജ് വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് വി അറിയിച്ചു. കണക്ടിവിറ്റി, എന്റര്‍ടൈന്‍മെന്റ് എന്നിവ സംയോജിപ്പിച്ചു നല്കുന്ന നിരവധി നീക്കങ്ങളാണ് വി ഉപഭോക്താക്കള്‍ക്കു നല്‍കിവരുന്നത്.
അടുത്തിടെ കമ്പനിയുടെ മൊബിലിറ്റി, ബ്രോഡ്ബാന്‍ഡ് ഏഷ്യാനെറ്റ് ബ്രോഡ്ബാന്‍ഡുമായി സഹകരിച്ച് വി വണ്‍ പുറത്തിറക്കി. ഇത് 2499 രൂപയില്‍ ആരംഭിക്കുന്ന ഒടിടി ബണ്ടില്‍ഡ് പ്ലാനുകളുമായാണു വരുന്നത്.