മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സിന് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്കാരം
Sunday, August 25, 2024 2:00 AM IST
കൊച്ചി: എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്സിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ‘ഏജന്‍സി ഓഫ് ദി ഇയര്‍’അവാര്‍ഡിന് മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്സ് അര്‍ഹരായി.
അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 13 മെഡലുകളാണ് മൈത്രിക്കു ലഭിച്ചത്. ദക്ഷിണേന്ത്യയിലെ കമ്യൂണിക്കേഷൻ ഏജന്‍സികളില്‍ മൈത്രിക്കുള്ള മേല്‍ക്കൈ ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ഈ പുരസ്കാരനേട്ടത്തിലൂടെ സാധിച്ചതായി ചെയര്മാന് സി. മുത്തു പറഞ്ഞു.