കൊതുകു പരത്തുന്ന രോഗങ്ങളിൽ ആശങ്ക കൂടുന്നു
Tuesday, August 20, 2024 10:57 PM IST
കൊച്ചി: കൊതുക് പരത്തുന്ന രോഗങ്ങളെക്കുറിച്ചുള്ള ആശങ്ക ജനങ്ങളിൽ വർധിക്കുന്നെന്നു സർവേ. കൊതുക് പരത്തുന്ന മലേറിയ, ഡെങ്കു തുടങ്ങിയവ മഴക്കാലത്തിനു പുറമേ, വര്‍ഷത്തില്‍ ഏതു സമയത്തും ഉണ്ടാകാമെന്ന് 81 ശതമാനം ഇന്ത്യക്കാരും കരുതുന്നതായി ഹൗസ്ഹോള്‍ഡ് ഇന്സെക് റ്റിസൈഡ് ബ്രാന്‍ഡായ ഗുഡ്നൈറ്റ് നടത്തിയ സർവേയിൽ പറയുന്നു.
വായുജന്യ രോഗ നിയന്ത്രണ ദേശീയ കേന്ദ്രത്തിന്റെ (എന്‍സിവിബിഡിസി) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യയില്‍ 94,000 ഡെങ്കു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊതുകില്‍നിന്ന് വര്‍ഷം മുഴുവന്‍ സംരക്ഷണം അനിവാര്യമാണെന്ന കണ്ടെത്തല്‍ ജാഗ്രതയോടെയുള്ള നടപടികള്‍ക്ക് മുന്നറിയിപ്പാണെന്നും സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.
ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സില്നിന്നുള്ള ഗുഡ്നൈറ്റ്, ‘ഒരു കൊതുക്, എണ്ണമറ്റ ഭീഷണി’ എന്നപേരില്‍ നടത്തിയ സര്‍വേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പങ്കെടുത്തു.