കൊ​ച്ചി: പ്ര​മു​ഖ ബാ​ങ്കി​ത​ര സാ​മ്പ​ത്തി​ക സ്ഥാ​പ​ന​മാ​യ ജെ​എം​ജെ ഫി​ൻ​ടെ​ക് ലി​മി​റ്റ​ഡ് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ​പാ​ദ​മാ​യ ഏ​പ്രി​ൽ - ജൂ​ൺ കാ​ല​യ​ള​വി​ൽ 1.82 കോ​ടി രൂ​പ​യു​ടെ ലാ​ഭം രേ​ഖ​പ്പെ​ടു​ത്തി. മു​ൻ സാ​മ്പ​ത്തി​ക​വ​ർ​ഷ സ​മാ​ന പാ​ദ​ത്തി​ലെ 18.86 ല​ക്ഷം രൂ​പ​യെ​ക്കാ​ൾ 866% ആ​ണ് വ​ള​ർ​ച്ച. അ​തേ​സ​മ​യം ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന പാ​ദ​ത്തി​ൽ നി​ന്നും 294% വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നും സാ​ധി​ച്ചു.

ആ​ദ്യ​പാ​ദ​ത്തി​ൽ വ​രു​മാ​നം മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ സ​മാ​ന​പാ​ദ​ത്തി​ലെ 78.47 ല​ക്ഷം രൂ​പ​യി​ൽ നി​ന്നും 3.69 കോ​ടി രൂ​പ​യാ​വു​ക​യും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന പാ​ദ​ത്തി​ൽ നി​ന്നും 20% വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നും സാ​ധി​ച്ചു.

കൈ​കാ​ര്യം ചെ​യ്യു​ന്ന മൊ​ത്തം വാ​യ്‌​പ ആ​സ്‌​തി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന പാ​ദ​ത്തി​ൽ നി​ന്നും ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച് ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ 26.87 കോ​ടി രൂ​പ​യാ​യി.

സാ​മ്പ​ത്തി​ക വ​ള​ർ ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഹ​രി വി​പ​ണി​യി​ലും നേ​ട്ട​മു​ണ്ടാ​ക്കി ജെ​എം​ജെ ഫി​ൻ​ടെ​ക് ലി​മി​റ്റ​ഡ്. ആ​ദ്യ പാ​ദ​ത്തി​ലെ വ​ള​ർ​ച്ച​യു​ടെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി 20 ശാ​ഖ​ക​ൾ കൂ​ടി അ​ടു​ത്ത പാ​ദ​ത്തി​ൽ കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ക​ർ​ണാ​ട​കം എ​ന്നി മൂ​ന്നു​സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കു​മെ​ന്നു ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​ജു മ​ട​ത്തും​പ​ടി ജോ​ണി അ​റി​യി​ച്ചു.