പവൻ വീണ്ടും 52,000 കടന്നു
പവൻ വീണ്ടും 52,000 കടന്നു
Tuesday, August 13, 2024 11:36 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും പ​​വ​​ന് 52,000 രൂ​​പ ക​​ട​​ന്നു. ഇ​​ന്ന​​ലെ ഗ്രാ​​മി​​ന് 95 രൂ​​പ​​യും പ​​വ​​ന് 760 രൂ​​പ​​യു​​മാ​​ണ് വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 6,565 രൂ​​പ​​യും പ​​വ​​ന് 52,520 രൂ​​പ​​യു​​മാ​​യി.

ഈ ​​മാ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന വി​​ല​​യാ​​ണി​​ത്. ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന് പ​​വ​​ന് 51,840 രൂ​​പ​​യാ​​യി​​രു​​ന്നു ഒ​​രു പ​​വ​​ന്‍റെ വി​​പ​​ണി​​വി​​ല. ഇ​​തും മ​​റി​​ക​​ട​​ന്നാ​​ണ് വി​​ല കു​​തി​​ക്കു​​ന്ന​​ത്.

ഈ ​​മാ​​സം ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലാ​​ണ് സ്വ​​ര്‍ണ​​വി​​ല​​യി​​ൽ ഏ​​റ്റ​​വും കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പ​​വ​​ന് 50,800 രൂ​​പ​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ത്തെ വെ​​ള്ളി വി​​ല​​യി​​ലും വ​​ര്‍ധ​​ന​​യു​​ണ്ട്. ഗ്രാ​​മി​​ന് ഒ​​രു രൂ​​പ കൂ​​ടി. ഇ​​തോ​​ടെ വെ​​ള്ളി ഗ്രാ​​മി​​ന് 88.50 രൂ​​പ​​യും കി​​ലോ​​ഗ്രാ​​മി​​ന് 88,500 രൂ​​പ​​യു​​മാ​​യി. സ്വ​​ര്‍ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും പ്ലാ​​റ്റി​​ന​​ത്തി​​ന്‍റെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ കേ​​ന്ദ്ര സ​​ര്‍ക്കാ​​ര്‍ കു​​റ​​ച്ചി​​രു​​ന്നു.


സ്വ​​ര്‍ണ​​ത്തി​​ന്‍റെ​​യും വെ​​ള്ളി​​യു​​ടെ​​യും ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ ആ​​റു ശ​​ത​​മാ​​ന​​വും പ്ലാ​​റ്റി​​ന​​ത്തി​​ന്‍റേ​​ത് 6.4 ശ​​ത​​മാ​​ന​​വു​​മാ​​ണ് കു​​റ​​ച്ച​​ത്. ഡോ​​ള​​ർ, രൂ​​പ വി​​നി​​മ​​യ​​നി​​ര​​ക്ക്, ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ എ​​ന്നി​​വ​​യും സ്വ​​ര്‍ണ​​വി​​ല​​യെ സ്വാ​​ധീ​​നി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളാ​​ണ്.

രാ​​ജ്യാ​​ന്ത​​ര​​വി​​പ​​ണി​​യി​​ലെ ച​​ല​​ന​​ങ്ങ​​ള്‍ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് രാ​​ജ്യ​​ത്ത് സ്വ​​ര്‍ണ​​വി​​ല നി​​ശ്ച​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.