ധാരണാപത്രം ഒപ്പുവച്ചു
Tuesday, August 13, 2024 11:31 PM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കെൽട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
കെൽട്രോണ്‍ മാനേജിംഗ് ഡയറക്ടർ റിട്ടയേർഡ് വൈസ് അഡ്മിറൽ ശ്രീകുമാർ നായരും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഡിംപി വി. ദിവാകരനുമാണ് ധാരണ പത്രം ഒപ്പുവച്ചത്.
സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ. ആർ ബിന്ദു, പി. രാജീവ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വിപി. ജഗതി രാജ് എന്നിവരും സന്നിഹിതരായിരുന്നു.