സ്പെഷല്‍ ഇലസദ്യയുമായി യുണിടേസ്റ്റ്
Saturday, August 10, 2024 11:44 PM IST
കൊച്ചി: സദ്യ കൂടുതല്‍ രുചികരമാക്കാന്‍ സ്പെഷല്‍ ഇലസദ്യ സാമ്പാറും ഇലസദ്യ പാലട പായസവും വിപണിയില്‍ അവതരിപ്പിച്ച് യുണിടേസ്റ്റ്.
കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുണിടേസ്റ്റ് ചെയര്മാന് ഡോ.എം. ഷഹീര്‍ഷാ പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി. യുണിടേസ്റ്റ് കൊല്ലത്തു സ്ഥാപിക്കുന്ന പരമ്പരാഗത ഫുഡ് പ്രോസസിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ പ്രഖ്യാപിച്ചു.
യുണിടേസ്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ പി.എം. രഞ്ജിത്ത്, സെയില്‍സ് വൈസ് പ്രസിഡന്റ്എം. മുരളി, സെയില്‍സ് എജിഎംമാരായ റോബി ചാക്കോ, അവാധ് ഖാന്, ഹന്‍സല്‍ മുക്താര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.