ഐസിഎൽ ഫിൻകോർപ്: ഡോ. രാജശ്രീ അജിത്തും ഡോ. എം.എൻ. ഗുണവർധനും ചുമതലയേറ്റു
Saturday, July 27, 2024 1:54 AM IST
തൃശൂർ: ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം.എൻ. ഗുണവർധനും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്ടറേറ്റും 26 വർഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി സര്ക്കാര് സ്ഥാപനങ്ങളുടെ എംഡി, ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെടിഡിഎഫ്സിയിലെ എംഡിസ്ഥാനം രാജിവച്ചാണ് ഇവർ ഐസിഎൽ ഫിൻകോർപ്പിന്റെ ഭാഗമായത്. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഡോ. എം.എൻ. ഗുണവർധൻ 2015ൽ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ചീഫ് സെക്രട്ടറി റാങ്കിൽനിന്നുമാണു വിരമിച്ചത്.
32 വർഷത്തെ പാരന്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിനു കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 252 ബ്രാഞ്ചുകളുണ്ട്. നിലവിൽ 3,000 കോടി ടേണോവറുള്ള ഐസിഎൽ, അടുത്ത ഒരുവർഷത്തിൽ ആയിരം കോടിയുടെ അധിക ബിസിനസും രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കാനും ഒരു പാൻ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
പത്രസമ്മേളനത്തിൽ ഇൻഡിപെൻഡന്റ് ഡയറക്ടർ സി.എസ്. ഷിന്റോ സ്റ്റാൻലി, സിഎംഡി കെ.ജി. അനിൽകുമാർ, ഡബ്ല്യുടിഡി സിഇഒ ഉമാദേവി അനിൽകുമാർ, ഡോ. രാജശ്രീ അജിത്ത്, കന്പനി സെക്രട്ടറി ടി.വി. വിശാഖ്, സിഎഫ്ഒ ടി. മാധവൻകുട്ടി എന്നിവർ പങ്കെടുത്തു.