ബം​ഗ​ളൂ​രു: എ​ഡ്യൂ-​ടെ​ക് സ്ഥാ​പ​ന​മാ​യ ബൈ​​ജൂ​​സ് ക​​ന്പ​​നി സാ​​ന്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. സാ​​ന്പ​​ത്തി​​ക വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​യ ബ്ലൂം​​ബ​​ർ​​ഗാ​​ണ് കേ​​ന്ദ്ര കോ​​ർ​​പ​​റേ​​റ്റ് ​മ​​ന്ത്രാ​​ല​​യ​ത്തി​ന്‍റെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു വി​​ട്ട​​ത്.

ബൈ​ജൂ​സി​ലെ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം മാ​​നേ​​ജ്മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നാ​ണ് കേ​​ന്ദ്ര കോ​​ർ​​പറേ​​റ്റ് കാ​​ര്യ​​മ​​ന്ത്രാ​​ല​​യം ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​യ​ത്.


മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഫ​​ണ്ട് കൈ​​മാ​​റ്റ​മോ, സാ​​ന്പ​​ത്തി​​ക തി​രി​മ​റി പോ​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.

കേ​​ന്ദ്ര കോ​​ർ​​പ​​റേ​​റ്റ് കാ​​ര്യ​​ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ത​ക​ർ​ച്ച​യി​ലാ‍യ ബൈ​ജൂ​സി​ന്‍റെ ഉ​ട​മ ബൈ​ജു ര​വീ​ന്ദ്ര​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.