മോഹൻലാൽ യുണിടേസ്റ്റ് ബ്രാൻഡ് അംബാസഡർ
Tuesday, June 25, 2024 12:52 AM IST
കൊച്ചി: പ്രമുഖ ഫുഡ് ബ്രാൻഡ് ആയ യുണിടേസ്റ്റിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. യുണിടേസ്റ്റിന്റെ കൊച്ചി കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യുണിടേസ്റ്റ് ചെയർമാൻ ഡോ. എം ഷഹീർഷായും മോഹൻലാലും ചേർന്ന് കരാറിൽ ഒപ്പുവച്ചു.
പരമ്പരാഗത രീതിയിൽ തയാറാക്കിയ കലർപ്പില്ലാത്ത രുചിക്കൂട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന യുണിടേസ്റ്റ് ഭക്ഷ്യോത്പന്ന വിപണന മേഖലയിൽ മുൻപന്തിയിലാണ്. വളരെ ചുരുങ്ങിയ കാലയളവിൽ ഗുണമേന്മയുള്ള ഭക്ഷ്യോത്പന്നങ്ങൾ വിപണിയിൽ എത്തിച്ചുകൊണ്ട് കേരളത്തിലും വിദേശത്തും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ യുണിടേസ്റ്റിന് സാധിച്ചിട്ടുണ്ട്.
മസാലക്കൂട്ടുകൾ, ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങൾ, അച്ചാറുകൾ, പായസം മിക്സുകൾ തുടങ്ങി ഇരുനൂറോളം ഉത്പന്നങ്ങൾ യുണിടേസ്റ്റ് വിപണിയിൽ എത്തിക്കുന്നു. ഭക്ഷ്യോത്പന്നങ്ങൾ ഏറ്റവും മികച്ച ക്വാളിറ്റിയിൽ ലോകമെമ്പാടും എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് യുണിടേസ്റ്റ് ചെയർമാൻ ഡോ. എം. ഷഹീർഷാ പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ പി.എം. രഞ്ജിത്ത്, സെയിൽസ് വൈസ് പ്രസിഡന്റ് മുരളി, സെയിൽസ് എജിഎം റോബി ചാക്കോ, അവാധ് ഖാൻ എന്നിവർ പങ്കെടുത്തു.