മുത്തൂറ്റ് മൈക്രോഫിന്‍-എസ്ബിഐ സഹകരണത്തിനു തുടക്കം
Friday, June 7, 2024 1:27 AM IST
കൊച്ചി: മുന്‍നിര മൈക്രോ ഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് വായ്പകള്‍ നല്‍കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരണത്തിന് തുടക്കം കുറിച്ചു. ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും വനിതാസംരംഭകര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൃഷി-അനുബന്ധ മേഖലകളിലും വരുമാനം സൃഷ്ടിക്കുന്ന മറ്റു മേഖലകളിലും വാപൃതരായിട്ടുള്ള വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെഎല്‍ജി) മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും തമ്മിലുള്ള ഈ ധാരണയുടെ ഭാഗമായി വായ്പ നല്‍കും. 10,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെയായിരിക്കും വായ്പയെന്ന് അധികൃതർ അറിയിച്ചു.