നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂം ഏറ്റുമാനൂരിൽ
Thursday, June 6, 2024 1:49 AM IST
തൃശൂർ: ദക്ഷിണേന്ത്യയിലെ മുൻനിര ഹൈടെക് ഇലക്ട്രോണിക്സ് ഔട്ലെറ്റ് ഗ്രൂപ്പായ ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 52-ാം ഷോറൂം ഏറ്റുമാനൂരിൽ പ്രവർത്തനം തുടങ്ങുന്നു.
പാറോലിക്കൽ ജംഗ്ഷനിൽ തുടങ്ങുന്ന ഷോറൂം നാളെ രാവിലെ ഒന്പതരയ്ക്ക് ഉദ്ഘാടനം ചെയ്യും. മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്നുണ്ട്.
മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. കിച്ചൺ ഇന്റീരിയറുകളുടെ എക്സ്ക്ലൂസീവ് കളക്ഷൻ, പ്രത്യേക ക്രോക്കറി വിഭാഗം എന്നിവ ഈ ഷോറൂമിന്റെ സവിശേഷതയാണ്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റു ഡിജിറ്റൽ ഗാഡ്ജറ്റുകൾ, ആക്സസറികൾ എന്നിവയും ഓഫറുകളോടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.