എജിഡി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചങ്ങനാശേരി ഷോറൂം പ്രവർത്തനം തുടങ്ങി
Friday, May 3, 2024 4:01 AM IST
ചങ്ങനാശേരി: തെക്കന്‍കേരളത്തിലെ ജനകീയ ജ്വല്ലറിയായ എജിഡി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഷോറൂം ചങ്ങനാശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ലക്കിഡ്രോയിലൂടെ എജിഡി സെലിബ്രിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശി വിനോദാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 10 പവന് സമ്മാനവും വിനോദിനു ലഭിച്ചു. ചിങ്ങവനം സ്വദേശിനി കെ.എസ്. സിനുവിന് ഡയമണ്ട് ഫ്ലോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനുള്ള അവസരവും ഡയമണ്ട് നെക്ലേസും ലഭിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീന ജോബി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍ നജിയ നൗഷാദ്, എന്‍എസ്എസ് യൂണിയന് പ്രസിഡന്റും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഹരികുമാര്‍ കോയിക്കല്‍, എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട്, മസ്ജിദ് പ്രസിഡന്റ് പി.എസ്. മുഹമ്മദ് ഭാസിര് ഹാജി പുത്തൂര്‍, സെക്രട്ടറി എം.എച്ച്. മുഹമ്മദ് ഹനീഫ, ചങ്ങനാശേരി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ജോണ്സണ് ജോസഫ് പ്ലാത്തോട്ടം, വ്യാപാരി വ്യവസായി ഏകോപന സമതി മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാംസണ് മാത്യു വലിയപറമ്പില്‍, വ്യാപാരി വ്യവസായി സമതി അംഗം അനീഷ്, പഴയപള്ളി മുസ്ലിം ജമാഅത് സെക്രട്ടറി ഹക്കിം, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം വിജയകുമാര്‍ പാലമുട്ടത്ത് തുടങ്ങിയര്‍ സന്നിഹിതരായി.
വിസ്മയകരമായ ആഭരണശേഖരവും അതിശയിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവവും ഒരുക്കിയാണു ചങ്ങനാശേരിയിലെ എജിഡി ഷോറൂം ഉപയോക്താക്കളെ വരവേല്ക്കുന്നതതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ട്രഡീഷണല്‍, ആന്റിക്, ചെട്ടിനാട്, 18 കാരറ്റ് റോസ്ഗോള്ഡ്, ഡയമണ്ട്, പ്ലാറ്റിനം തുടങ്ങി പാരമ്പര്യത്തനിമയും പുത്തന്തലമുറയുടെ ആഭരണ അഭിരുചികളും ഒന്നുചേരുന്ന വൈവിധ്യങ്ങളായ ആഭരണശ്രേണികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. എംസി റോഡില്‍ പെരുന്നയിലാണ് പുതിയ ഷോറൂം.