മും​​​ബൈ: സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ ദി​​​നം നേ​​​ട്ട​​​ത്തോ​​​ടെ വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക​​​ളാ​​​യ സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും.

ഇ​​​ന്ന​​​ലെ 22,163.60ൽ ​​​വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ നി​​​ഫ്റ്റി 203 പോ​​​യി​​​ന്‍റ് നേ​​​ട്ട​​​ത്തി​​​ൽ 22,326.90ൽ ​​​വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. 73,149.3 പോ​​​യി​​​ന്‍റി​​​ൽ തു​​​ട​​​ങ്ങി​​​യ സെ​​​ൻ​​​സെ​​​ക്സാ​​​ക​​​ട്ടെ, 655 പോ​​​യി​​​ന്‍റു​​​യ​​​ർ​​​ന്ന് 73,651.35ലാ​​​ണു വ്യാ​​​പാ​​​രം നി​​​ർ​​​ത്തി​​​യ​​​ത്.

മി​​​ഡ്കാ​​​പ്, സ്മോ​​​ൾ​​​കാ​​​പ് സൂ​​​ചി​​​ക​​​ക​​​ളും നേ​​​ട്ടം കൊ​​​യ്തു. ബി​​​എ​​​സ്ഇ മി​​​ഡ്കാ​​​പ് സൂ​​​ചി​​​ക 0.62 ശ​​​ത​​​മാ​​​ന​​​വും സ്മോ​​​ൾ​​​കാ​​​പ് സൂ​​​ചി​​​ക 0.33 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു. ബി​​​എ​​​സ്ഇ​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്ത ക​​​ന്പ​​​നി​​​ക​​​ളു​​​ടെ മൊ​​​ത്തം മൂ​​​ല്യം 387 ല​​​ക്ഷം കോ​​​ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ സെ​​​ഷ​​​നി​​​ൽ ഇ​​​ത് 383 ല​​​ക്ഷം കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. ഒ​​​റ്റ സെ​​​ഷ​​​ൻ​​​കൊ​​​ണ്ടു നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യ​​​ത് 3.4 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ നേ​​​ട്ടം.


ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു നേ​​​ട്ട​​​ത്തി​​​ന്‍റെ കാ​​​ല​​​മാ​​​യി​​​രു​​​ന്നു. നി​​​ഫ്റ്റി 29 ശ​​​ത​​​മാ​​​ന​​​വും സെ​​​ൻ​​​സെ​​​ക്സ് 25 ശ​​​ത​​​മാ​​​ന​​​വും 2023 ഏ​​​പ്രി​​​ലി​​​ൽ തു​​​ട​​​ങ്ങി 2024 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച കാ​​​ല​​​യ​​​ള​​​വി​​​ൽ ഉ​​​യ​​​ർ​​​ന്നു.

മി​​​ഡ്കാ​​​പ് സൂ​​​ചി​​​ക 63 ശ​​​ത​​​മാ​​​ന​​​വും സ്മോ​​​ൾ​​​കാ​​​പ് സൂ​​​ചി​​​ക 60 ശ​​​ത​​​മാ​​​ന​​​വും ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ഏ​​​ക​​​ദേ​​​ശം 129 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​രു വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ കൈ​​​യി​​​ലെ​​​ത്തി​​​യ​​​ത്.