റിക്കാര്‍ഡിട്ട് സ്വര്‍ണവില "48,080'
Friday, March 8, 2024 2:26 AM IST
കൊച്ചി: സ്വര്‍ണം വീണ്ടും റിക്കാര്‍ഡ് വിലയിൽ തൊട്ടു. സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,010 രൂപയും പവന് 48,080 രൂപയുമായി.
ബുധനാഴ്ചത്തെ സര്‍വകാല റിക്കാര്‍ഡായ പവന് 47,760 രൂപയാണ് ഇന്നലെ ഭേദിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ മുന്നേറുകയാണ്.