മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ അവതരിപ്പിച്ചു
Thursday, February 8, 2024 12:56 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിപണിയിൽ മുൻനിരയിലുള്ള മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഡീസൽ, സിഎൻജി ഡ്യുവോ വേരിയന്റുകളിൽ പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ സീരീസ് അവതരിപ്പിച്ചു.
ഒന്നിലധികം എൻജിൻ-ഇന്ധന ഓപ്ഷനുകൾ, നൂതന സുരക്ഷ തുടങ്ങിയവയാണ് പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സലിനുള്ളത്. സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ ഡീസൽ വേരിയന്റിന് 6.61 ലക്ഷം രൂപയും, സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ സിഎൻജി ഡ്യുവോ വേരിയന്റിന് 6.93 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.