വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
Tuesday, January 30, 2024 11:34 PM IST
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹരികൾ അഞ്ചു ശതമാനം ഉയർന്നതോടെയാണ് ടാറ്റയുടെ നേട്ടം.
ടാറ്റ മോട്ടോഴ്സിന്റേയും ടാറ്റ ഡിവിആറിന്റേയും ഓഹരികൾ ചേർന്നുള്ള വിപണിമൂല്യം നിലവിൽ 3.24 ലക്ഷം കോടിയാണ്. മാരുതിയുടേത് 3.15 ലക്ഷം കോടിയും.
ടാറ്റ മോട്ടോഴ്സിന്റെ മാത്രം വിപണിമൂല്യം ഇന്നലെ 2.94 ലക്ഷം കോടിയായി. 52 ആഴ്ചക്കിടയിലെ ഉയർന്നനിരക്കിലാണ് ടാറ്റ ഓഹരികളുടെ വ്യാപാരം.