പണിക്കൂലിയില്‍ 50 ശതമാനം ഇളവുമായി ജോയ് ആലുക്കാസ്
Tuesday, January 30, 2024 12:28 AM IST
തൃശൂര്‍: ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ പരിമിതകാല ഗ്രാന്‍ഡ് ഓഫര്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ഷോറൂമുകളിലെയും എല്ലാത്തരം സ്വര്‍ണം, വജ്രം, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും ലഭ്യമാണ്.
ദശലക്ഷത്തിലേറെ വൈവിധ്യമാര്‍ന്ന രൂപകല്പനകളില് ഒരുക്കിയ വിപുലമായ ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ജനുവരി 25ന് ആരംഭിച്ച ഗ്രാന്‍ഡ് ഓഫര്‍ ഫെബ്രുവരി 18 വരെ തുടരും.