കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്കി​​​ന് 2023 ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ഒ​​​ന്പ​​തു ​മാ​​​സ​​​ങ്ങ​​​ളി​​​ല്‍ 415 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം. മു​​​ന്‍വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ അ​​​റ്റാ​​​ദാ​​​യം 391 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഡി​​​സം​​​ബ​​​ര്‍ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 150 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

അ​​​വ​​​സാ​​​ന​​​ത്തെ ഒ​​​ന്പ​​​തു മാ​​​സ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്‍വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ൾ ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​നം നേ​​​ട്ട​​​ത്തോ​​​ടെ 552 കോ​​​ടി രൂ​​​പ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭ​​​വും കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.ഒ​​​ന്പ​​​തു മാ​​​സ​​​ങ്ങ​​​ളി​​​ലെ അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1090 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി.


ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ പ​​​ലി​​​ശ ഇ​​​ത​​​ര വ​​​രു​​​മാ​​​നം 104 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 388 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മെ​​​ത്തി. ബാ​​​ങ്കി​​​ന്‍റെ അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ മൂ​​​ന്നാം ത്രൈ​​​മാ​​​സ​​​ത്തി​​​ല്‍ 0.31 ശ​​​ത​​​മാ​​​ന​​​മാ​​​ണെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പ്ര​​​ലാ​​​യ് മൊ​​​ണ്ട​​​ല്‍ പ​​​റ​​​ഞ്ഞു. വാ​​​ര്‍​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 21 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഈ ​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യ​​​ത്.