തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി അം​​​ഗ​​​മാ​​​യി മു​​​ൻ ഡി​​​ജി​​​പി ഡോ.​​​ബി. സ​​​ന്ധ്യ​​​യെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യൂ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ സ്ഥാ​​​ന​​​ത്തു നി​​​ന്ന് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു വി​​​ര​​​മി​​​ച്ച സ​​​ന്ധ്യ​​​യെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മേ​​​ഖ​​​ല​​​യി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​ക്കി രൂ​​​പീ​​​ക​​​രി​​​ച്ച റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ അം​​​ഗ​​​മാ​​​യി നി​​​യ​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു ചെ​​​യ​​​ർ​​​മാ​​​നും ര​​​ണ്ട് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ഭ​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്.


മു​​​ൻ റ​​​വ​​​ന്യു അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന പി.​​​എ​​​ച്ച്. കു​​​ര്യ​​​നെ അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. പി.​​​എ​​​ച്ച്. കു​​​ര്യ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നാ​​​ളെ തീ​​​രാ​​​നി​​​രി​​​ക്കേ​​​യാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം.