ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ടു​​​ത്ത 20 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ​​​ക്കു പു​​​തി​​​യ 2840 വി​​​മാ​​​ന​​​ങ്ങ​​​ളും 41,000 പൈ​​​ല​​​റ്റു​​​മാ​​​രെ​​​യും 47,000 സാ​​​ങ്കേ​​​തി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​മെ​​​ന്ന് എ​​​യ​​​ർ​​​ബ​​​സ് ഇ​​​ന്ത്യ എം​​​ഡി​​​യും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ റ​​​മി മെ​​യ്‌​​ല​​​ഡ്. ‘വിം​​​ഗ്സ് ഇ​​​ന്ത്യ 2024’ ഏ​​​വി​​​യേ​​​ഷ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ എ​​​യ​​​ർ​​​ബ​​​സ് ത​​​ങ്ങ​​​ളു​​​ടെ നി​​​ക്ഷേ​​​പം 750 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 150 കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 750 വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​ഡ​​​റാ​​​ണ് എ​​​യ​​​ർ​​​ബ​​​സി​​​നു ല​​​ഭി​​​ച്ച​​​ത്. അ​​​വ​​​യി​​​ൽ, 75 വി​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റ്റം ചെ​​​യ്തു. ഇ​​​ൻ​​​ഡി​​​ഗോ-41, എ​​​യ​​​ർ ഇ​​​ന്ത്യ-19, വി​​​സ്താ​​​ര-14, ഗോ ​​​ഫ​​​സ്റ്റ്-1 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ കൈ​​​മാ​​​റ്റ​​​മെ​​​ന്നും റ​​​മി മെ​​യ്‌​​ല​​​ഡ് പ​​​റ​​​ഞ്ഞു.


കു​​​റ​​​ച്ചു കാ​​​ല​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ ആ​​​ഗോ​​​ള വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ശ​​​ക്തി​​​യാ​​​യി വ​​​ള​​​രും. അ​​​ടു​​​ത്ത 20 വ​​​ർ​​​ഷം 6.2 ശ​​​ത​​​മാ​​​ന​​​മെ​​​ന്ന ക​​​ണ​​​ക്കി​​​ൽ ഇ​​​ന്ത്യ, ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന സ​​​ന്പ​​ദ്‌​​വ്യ​​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.