ജീബീ എഡ്യുക്കേഷന്‍ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം 12, 13 തീയതികളില്‍
Wednesday, January 10, 2024 12:51 AM IST
കൊച്ചി: വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി അവസരങ്ങളുമായി ജീബീ എഡ്യുക്കേഷന്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ആദ്യ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം 12ന് കൊച്ചി ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലും 13ന് തിരുവനന്തപുരം ലുലു മാളിനു സമീപമുള്ള ഒ ബൈ താമര ഹോട്ടലിലും നടക്കും.
15 രാജ്യങ്ങളില്‍ നിന്നുളള 120ലേറെ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ പങ്കെടുക്കും. പഠിക്കുന്ന രാജ്യങ്ങളില്‍തന്നെ ഉയര്‍ന്ന ജോലിസാധ്യതയുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കണ്സള്ട്ടേഷന് ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
മാറിയ ലോകത്ത് ഏറ്റവുമധികം തൊഴില്‍ സാധ്യതയുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ക്ക് ഏറെ പ്രധാന്യം നല്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ പ്രദര്‍ശനത്തിനുണ്ട്.
വിവിധ വിഭാഗങ്ങളിലായി 15,000ലേറെ കോഴ്സുകള്കളിലേക്ക് സ്പോട്ട് അഡ്മിഷന് നേടാന്‍ അവസരമുണ്ട്. കാനഡ, യുകെ, ഓസ്ട്രേലിയ, മാള്‍ട്ട, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, സിങ്കപ്പുര്‍, സ്പെയിന്, യുഎഇ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.
സ്പോട്ട് അഡ്മിഷന്, സ്കോളര്‍ഷിപ്, തൊഴില്‍ സാധ്യതകള്‍, പിആര്‍ നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ടു സംസാരിക്കാനും അഡ്മിഷന് ഉറപ്പിക്കാനും സാധിക്കും. വിദ്യാഭ്യാസ വായ്പ ആവശ്യമുള്ളവര്‍ക്ക് നടപടിക്രമങ്ങള്‍ അതിവേഗം തീര്‍ക്കാനായി വിവിധ പൊതുമേഖലാ ബാങ്കുകളും സെമിനാറില്‍ സഹകരിക്കുന്നെണ്ടെന്നും പ്രവേശനം സൗജന്യമാണെന്നും അധികൃതർ അറിയിച്ചു. ഫോണ്‍: 7592033333.