ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം
Wednesday, December 20, 2023 11:39 PM IST
കൊച്ചി: കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദേശീയ സരസ് മേളയ്ക്ക് കൊച്ചിയില്‍ ഇന്നു തുടക്കമാകും.
വൈകുന്നേരം നാലിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. നടി നിഖില വിമല്‍ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉത്പന്ന സ്റ്റാൾ ഉദ്ഘാടനം ചെയ്യും.
ജനുവരി ഒന്നു വരെ നീളുന്ന മേളയില്‍ 22 സംസ്ഥാനങ്ങളില്‍നിന്നായി 193 വനിതാ സ്വയം സഹായ സംഘങ്ങള്‍ ഉത്പന്നങ്ങളുമായി അണിനിരക്കും. 250 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര ജാഥ സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ഡയറക്ടര്‍ കെ.എസ്. ബിന്ദു പത്രസമ്മേളനത്തില്‍ അറിയിച്ചു.