കിന്‍ഡര്‍ ആശുപത്രിക്ക് പുരസ്കാരം
Friday, December 15, 2023 12:08 AM IST
കൊച്ചി: കിന്‍ഡര്‍ ആശുപത്രിക്ക് 2023ലെ ടൈംസ് ഹെല്‍ത്ത് എക്സലന്‍സ് പുരസ്കാരം ലഭിച്ചു. ഗുണനിലവാരമുള്ള ആരോഗ്യ പരിപാലനത്തിനും രോഗികളുടെ സംതൃപ്തിക്കുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ‘കേരളത്തിലെ ഏറ്റവും മികച്ച എമെര്‍ജിംഗ് മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ ഹോസ്പിറ്റല്‍’ പുരസ്കാരമാണ് കിന്‍ഡറിന് ലഭിച്ചത്.
സിഇഒ രഞ്ജിത്ത് കൃഷ്ണന്, സിഒഒ സുധീന്ദ്ര ജി. ഭട്ട്, മാര്‍ക്കറ്റിംഗ് മേധാവി കിരണ്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. മാതൃ-ശിശു പരിപാലനത്തിൽ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് പുരസ്കാരമെന്ന് ആശുപത്രി സിഇഒ രഞ്ജിത്ത് കൃഷ്ണന് പറഞ്ഞു. സമൂഹത്തിന് സമാനതകളില്ലാത്ത പരിചരണവും സേവനവും നല്‍കുമെന്ന പ്രതിജ്ഞ പുതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.