ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് എസ്ഐബി ഡയറക്ടര്‍
Wednesday, November 22, 2023 12:30 AM IST
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് അഡീഷണല്‍ ഡയറക്ടറായി ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ നിയമിച്ചു.
മൂന്നു വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. 38 വര്‍ഷമായി ബാങ്കിംഗ് മേഖലയിലുള്ള ലക്ഷ്മി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു.