തൃ​​​ശൂ​​​ര്‍: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്കു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​ര​​​മാ​​​യ സെ​​​ന്‍​ഹ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ക​​​മ്പ​​​നി​​​യു​​​ടെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​ഡ​​​ര്‍ അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ന്‍ പു​​​തി​​​യ ആ​​​ഭ​​​ര​​​ണ​​​നി​​​ര​​​യി​​​ലെ വൈ​​​ശി​​​ഷ്ട്യ​​​മാ​​​ര്‍​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​ണി​​​ഞ്ഞ് പ്ര​​​ത്യേ​​​ക​​​മാ​​​യ അ​​​വ​​​താ​​​റി​​​ലൂ​​​ടെ സെ​​​ന്‍​ഹ​​​ര്‍ ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു.

കു​​​ലീ​​​ന​​​ന്‍ എ​​​ന്ന​​​ര്‍​ഥം വ​​​രു​​​ന്ന പോ​​​ര്‍​ച്ചു​​​ഗീ​​​സ് പേ​​​രാ​​​യ സെ​​​ന്‍​ഹ​​​റി​​​ല്‍​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍​ക്കൊ​​​ണ്ടാ​​​ണ് പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്കാ​​​യു​​​ള്ള പു​​​തി​​​യ ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​രം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​ധു​​​നി​​​ക പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്കു ചേ​​​രു​​​ന്ന രീ​​​തി​​​യി​​​ല്‍ ന​​​വീ​​​ന​​​മാ​​​യ ശൈ​​​ലി​​​യും പൗ​​​രാ​​​ണി​​​ക രൂ​​​പ​​​ക​​​ല്പ​​​ന​​​യും ഇ​​​ണ​​​ക്കി​​​ച്ചേ​​​ര്‍​ത്താ​​ണു സ​​​വി​​​ശേ​​​ഷ​​​മാ​​​യ​​​തും അ​​​ര്‍​ഥ​​​വ​​​ത്താ​​​യ​​​തു​​​മാ​​​യ ഈ ​​​ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


പു​​​തി​​​യ സെ​​​ന്‍​ഹ​​​ര്‍ ശേ​​​ഖ​​​ര​​​ത്തി​​​ലൂ​​​ടെ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് ആ​​​ധു​​​നി​​​ക ജീ​​​വി​​​ത​​​ശൈ​​​ലി​​​ക്കു ചേ​​​രു​​​ന്ന രീ​​​തി​​​യി​​​ല്‍ താ​​​ങ്ങാ​​​നാ​​​വു​​​ന്ന വി​​​ല​​​യി​​​ല്‍ നി​​​ത്യ​​​വും അ​​​ണി​​​യാ​​​നു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്കാ​​​യു​​​ള്ള പു​​​തി​​​യ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​രം ആ​​​ധു​​​നി​​​ക​​​പു​​​രു​​​ഷ​​​ന്‍റെ വൈ​​​ശി​​​ഷ്ട്യ​​​ത്തി​​​നും ശ​​​ക്തി​​​ക്കും മാ​​​റ്റു​​​ കൂ​​​ട്ടു​​​ന്ന​​​താ​​​ണെ​​​ന്ന് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു.