ഉത്തര കൊറിയ മിസൈൽ തൊടുത്തെന്ന് ദക്ഷിണ കൊറിയ
Monday, January 6, 2025 11:05 PM IST
സിയൂൾ: ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചെന്നും ഇത് 1,100 കിലോമീറ്റർ താണ്ടി കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രത്തിൽ പതിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം.
ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങിന് സമീപമുള്ള പ്രദേശത്തുനിന്നാണ് മിസൈൽ തൊടുത്തതെന്നു ദക്ഷിണ കൊറിയയുടെ ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. ഇതിനായുള്ള തയാറെടുപ്പുകൾ ദക്ഷിണ കൊറിയൻ, യുഎസ് സൈന്യങ്ങൾ മുൻകൂട്ടി മനസിലാക്കിയിരുന്നു.