യൂണിനെ അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ലെന്ന് പ്രസിഡൻഷ്യൽ ഗാർഡ്
Monday, January 6, 2025 3:38 AM IST
സീയൂൾ: ദക്ഷിണകൊറിയയിൽ പ്രസിഡന്റ് യൂൺ സുക് യോളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളോടു സഹകരിക്കില്ലെന്ന് പ്രസിഡന്റിന്റെ സുരക്ഷാവിഭാഗം മേധാവി പാർക്ക് ചോൻ ജുംഗ്. വാറന്റിന്റെ നിയമസാധുതയെക്കുറിച്ച് നിയവിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പട്ടാളനിയമം പ്രഖ്യാപിച്ചതിനു ക്രിമിനൽ അന്വേഷണം നേരിടുന്ന യൂണിനെ അറസ്റ്റ് ചെയ്യാൻ വെള്ളിയാഴ്ച പോലീസ് നടത്തിയ നീക്കം പ്രസിഡൻഷ്യൽ ഗാർഡ് തടഞ്ഞിരുന്നു. വാറന്റിന്റെ കാലാവധി തിങ്കളാഴ്ച അർധരാത്രി തീരും. അറസ്റ്റ് നടപടികളുമായി പ്രസിഡൻഷ്യൽ ഗാർഡ് സഹകരിക്കണെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.